കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) മറൈൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി വിഭാഗത്തിലെ പി.എച്ച്.ഡി ഗവേഷകനായ കെ. നന്ദകുമാർ, 2026 ജനുവരി മുതൽ മാർച്ച് വരെ ജർമ്മനിയിലെ ഡോർട്ട്മുണ്ടിലുള്ള W42 ഇൻഡസ്ട്രിയൽ ബയോടെക്നോളജി സ്ഥാപനത്തിൽ ഹൃസ്വകാല ഗവേഷണ യാത്ര നടത്തും.
മറൈൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) യുവജന ക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ദി സൗണ്ട് ഓഫ് മ്യൂസിക് എന്ന ത്രിദിന സംഗീത ശില്പശാല പ്രശസ്ത സംഗീത സംവിധായകൻ രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു. ക്യാമ്പസ്സിൽ അക്കാദമിക് സംസ്കാരം രൂപപ്പെടുത്തുന്നതിൽ സംഗീതം പ്രധാനമാണെന്നും, സാമൂഹ്യ ബൗദ്ധീക വികാസത്തിന്റെ ശാസ്ത്രീയ രീതിയാണെന്നും രാഹുൽ രാജ് പറഞ്ഞു. ......
കൊച്ചി: തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംങിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ (സിഇടിഎഎ)-കൊച്ചി ചാപ്റ്റര്‍ സുസ്ഥിരതയെക്കുറിച്ചുള്ള ദേശീയ കോണ്‍ക്ലേവ് സംഘടിപ്പിച്ചു. പാലാരിവട്ടം റിനൈ കൊച്ചിയില്‍ സംഘടിപ്പിച്ച സുസ്ഥിതി 2.0'- നാഷ്ണല്‍ കോണ്‍ക്ലേവ് ഓണ്‍ സസ്റ്റെനബിലിറ്റി ഗൂഗിള്‍ ക്ലൗഡ് ഇന്ത്യ മാനേജിങ്ങ് ഡയറക്ടര്‍ ശശികുമാര്‍ ശ്രീധരന് ഉദ്ഘാടനം ചെയ്തു. ......

കൊച്ചി: സഭാ തീരുമാനപ്രകാരം ഇടവക ദേവാലയങ്ങളിൽ പൂർണമായും ഏകീകൃത കുർബാന അർപ്പിക്കുന്ന വൈദികരെ ഭീഷണിപ്പെടുത്തുന്ന മെത്രാപ്പോലീത്തൻ വികാരിയുടേയും കൂരിയ അംഗങ്ങളുടെയും തെറ്റായ നടപടികൾ അവസാനിപ്പിക്കണമെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ് ആവശ്യപ്പെട്ടു.മാർ പാംപ്ലാനിയുടെ നേതൃത്വത്തിൽ സഭ നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് ഏകപക്ഷീയമായി ഉണ്ടാക്കിയ സമവായത്തിന്റെ പേര് പറഞ്ഞാണ് സമാധാനപരമായി കുർബാന നടന്നുകൊണ്ടിരുന്ന ഇടവക ദേവാലയങ്ങളിലെ വികാരിമാരെ ഇല്ലിസിറ്റ് കുർബാനക്കായി നിർബന്ധിക്കുന്നത്.നിലവിലെ കൂരിയ അധികാരത്തിൽ വന്നതിനുശേഷം ഏകീകൃത കുർബാന മാത്രം നടന്നുകൊണ്ടിരുന്ന ഉദയംപേരൂർ ദേവാലയം അടയ്ക്കുകയും മറ്റ് മൂന്നിടങ്ങളിൽ തടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.സഭാതീരുമാനം നടത്തി കിട്ടുന്നതിനായി കോടതികളിലുള്ള കേസുകളിൽ മാർപാപ്പയുടെ തീരുമാനങ്ങൾക്ക് വിരുദ്ധമായി അഫിഡവിറ്റുകൾ സമർപ്പിക്കുന്ന മാർ തട്ടിലും പാംപ്ലാനിയും തൽസ്ഥാനങ്ങളിൽ തുടരാൻ യോഗ്യരല്ല. സഭ സിനഡ് തെറ്റാണെന്ന് പ്രഖ്യാപിച്ചിരിക്കുന്ന അൽമായ സിനഡ് എന്ന പേരിൽ വിമതർ സഭാ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന സമ്മേളനങ്ങൾക്കും കൂരിയയുടെ മൗനാനുവാദമുണ്ട്. ഇത്തരത്തിൽ ഏകീകൃത കുർബാന അട്ടിമറിക്കുന്നതും സഭാ വിരുദ്ധരെപ്രോത്സാഹിപ്പിക്കുന്നതുമായ അതിരൂപത നേതൃത്വത്തിന്റെ നിലപാടിനെതിരെ വരും ദിവസങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. ......
കൊച്ചി: കൊച്ചി നാവിക ആസ്ഥാനത്തെ കടാരിബാഗിലെ സരസ്വതി ഹാളില്‍ പ്രതിരോധ അക്കൗണ്ട്സ് വകുപ്പ് ദിനം 2025 ആഘോഷിച്ചു. ഇന്ത്യന്‍ നാവികസേനയുടെ സതേണ്‍ നേവല്‍ കമാന്‍ഡ് ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ ഉപദേഷ്ടാവ് ടി കബിലന് പരിപാടി ഉദ്ഘാടനം ചെയ്തു. ......
കരൂരിൽ ടിവികെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ ടിവികെ അധ്യക്ഷനും നടനുമായ വിജയ് യെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി. സ്ത്രീകളും കുട്ടികളുമടക്കം മരിച്ചിട്ടും നേതാവ് സ്ഥലംവിട്ടെന്നും എന്ത് പാർട്ടിയാണിത് എന്നുമായിരുന്നു കോടതിയുടെ ചോദ്യം. അണികളെ ഉപേക്ഷിച്ചയാൾക്ക് നേതൃഗുണമില്ലെന്ന് വിമർശിച്ച കോടതി, കരൂരിൽ സംഭവിച്ചത് മനുഷ്യനിർമിത ദുരന്തമാണെന്നും ചൂണ്ടിക്കാട്ടി. ......
കർണാടക സംസ്ഥാനം വൻഭൂരിപക്ഷത്തോടെ ഭരിക്കുന്നത് കോൺഗ്രസാണെങ്കിലും തലസ്ഥാനനഗരിയായ ബംഗളുരുവിൽ ആധിപത്യം പുലർത്തുന്നത് ബിജെപിയാണ്. നാലിൽ നാല് ലോകസഭാമണ്ഡലങ്ങളും 28ൽ 16 നിയമസഭാമണ്ഡലങ്ങളും പ്രതിനിധീകരിക്കുന്നത് ബിജെപിയാണ്. ......
കൊച്ചി: ആഭ്യന്തര വിപണിയിൽ വെളിച്ചെണ്ണയുടെ വില കുതിച്ചുയരുന്നത് നിയന്ത്രിച്ച് സാധാരണ ജനങ്ങൾക്ക് ന്യായമായ വിലയിൽ വെളിച്ചെണ്ണ ലഭ്യമാക്കുന്നതിന് കൊപ്ര (Copra) വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ ഉടൻ അനുമതി നൽകണമെന്ന് കഴിഞ്ഞ ദിവസ്സം മട്ടാഞ്ചേരിയിൽ നടന്ന 90 -)൦ വാർഷിക സമ്മേളനത്തിൽ കൊച്ചിൻ ഓയിൽ മർച്ചൻ്റ്സ് അസോസിയേഷൻ (COMA) ആവശ്യപ്പെട്ടു.നിലവിലെ ആഭ്യന്തര ഉത്പാദനം രാജ്യത്തെ മൊത്തം ആവശ്യകത നിറവേറ്റുന്നതിന് പര്യാപ്തമല്ലാത്ത സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച COMA പ്രസിഡന്റ് ശ്രീ തലത്ത് മുഹമ്മദ് അറിയിച്ചു. വെളിച്ചെണ്ണയുടെ വില പൊതുവിപണിയിൽ അനിയന്ത്രിതമായി വർധിക്കുകയും ഇത് സാധാരണ ജനങ്ങളുടെ ബജറ്റിനെ ഗുരുതരമായി ബാധിക്കുകയും ചെയ്തിരിക്കുകയാണ്. ......
കൊച്ചി: കൊച്ചിൻ ഷിപ്യാർഡിൻ്റെയും റൈസ് അപ്പ് ഫോറം എന്ന യുവജന സംഘടനയും കേരളത്തിലെ കടൽതീരങ്ങൾ നവീകരിക്കുന്നതിന്റെയും സംരക്ഷിക്കുന്നതിൻ്റെയും ഭാഗമായി "എൻ്റെ കടൽ" പദ്ധതിയുടെ ഉദ് ഘാടനം സെപ്റ്റംബര്‍ 28ന് മാലിപ്പുറം ചാപ്പ ബീച്ചിൽ നടന്നു. റൈസ് അപ്പ് ഫോറം ബോർഡ് അംഗം ശില്പ ശശി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊച്ചിൻ ഷിപ്യാർഡിൻ്റെ സി എസ് ആർ ഹെഡ് ശ്രീ. ......
എറണാകുളം : ഭാരതീയ ജനതാ പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി യോഗം എറണാകുളം വൈഎംസിഎ ഹോളിൽ ചേർന്നു.ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ അധ്യക്ഷൻ കെ എസ് ഷൈജു അധ്യക്ഷതവഹിച്ചു.ഇടതു ഭരണത്തിൽ അയ്യപ്പൻ പോലും കൊള്ളയടിക്കപ്പെട്ടു എന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീ ശ്രീ പി കെ കൃഷ്ണദാസ് പറഞ്ഞു. ......